....................................
എന്നോ കൈവിട്ടുപോയ സ്നേഹത്തിന്‍ സ്മൃതികള്‍
ഉള്ളിന്റെയുള്ളില്‍ വിങ്ങുമ്പോഴും
എന്നെ മറന്നൊരാ സഖിതന്‍ പുഞ്ചിരി
മറക്കുവാന്‍ കഴിയാതുഴലുമ്പോഴും,
വിറക്കും ചുണ്ടുകളില്‍ സ്മിതമൊരുക്കി
നിശ്വാസമെന്‍ നീറും നെഞ്ജിലോതുക്കി
ഞാന്‍ വീണ്ടും കാത്തുനിന്നു
വരില്ലെന്നോരായിരം ചൊല്ലിയെന്നാലു-
മെന്‍മനമെന്തോ മന്ത്രിച്ചു വിപരീതമായ്
തോരാതെ പെയ്യും വര്‍ഷകുളിരിലും
നിന്‍ വിരഹാഗ്നി ദഹിപ്പിക്കും ജ്വാലയായ്
ഒരു നോക്കു കാണുവാന്‍ വരുമെന്നാശിച്ചു
നിന്നു ഞാന്‍, വീണ്ടുമാ ആല്‍ച്ചുവട്ടില്‍
വര്ഷം പോയ് ,ഗ്രീഷ്മവുമെന്നെ വിട്ടുപോയി
വേനലിന്‍ ചൂടും, മഞ്ഞിന്‍ തണുപ്പും,
എന്നെയും കടന്നു നടന്നു പോയി
കാഴ്ച മങ്ങിയെന്നാകിലുമെന്‍ നയനങ്ങള്‍
ദൂരെ നിന്‍ രൂപം കാത്തിരുന്നു
അവസാനമെന്നെ തേടി വന്നൊരാ നിഴലില്‍
മറുവാക്കു പറയാതെ ഞാനുമലിഞ്ഞു ചേര്‍ന്നു
എന്ഗിലും സഖി നിനക്കായെന്‍ ആത്മാവി-
പ്പോഴും സ്മിതവുമായ് കാത്തുനില്‍്പൂ...
Thursday, November 5, 2009
Monday, November 2, 2009
കഥകളി
കോലം കെട്ടിയാടണമീ-
ജീവിതമൊരു കഥകളി നടനം.
ചിലമ്പിന്‍ താളത്തില്‍, നിറപ്പകിട്ടിന്‍് ശോഭയില്‍,
യാന്ത്രികമാം ഭാവങ്ങളില്‍ മറച്ചു ഞാനെന്നെ നിഷ്കരുണം.
ഉള്ളിലെരിയും കനല്‍ കാണാന്‍ കാണിയില്ലേ-
വര്‍ക്കും കൂടുതലിമ്പം ഹാസ്യസുന്ദരമാം പച്ചഭാവം.
വിഷാദമീ കണ്‍കളില്‍ അന്ജനമായതെപ്പോള്‍?
ശാന്തമാം മുഖപടത്തിലും മഷിപുരട്ടിയോ നൊമ്പരം?
വേദിയില്‍ നിറഞ്ഞാടുംമ്പോഴുമെവിടെയോ
പതറിയെന്ന് ഭയക്കുന്നതെന്തേയെന്മനം?
കാത്തിരുന്നെത്രനാള്‍്; നിന്‍ കടാക്ഷം,
കനിയൂ ദേവീ; ഇനിയുമരുതേ രൗദ്രം.
ശിഷ്ടകാലവും നഷ്ടമോയെന്‍സഖി?
ചമയം മാറ്റുവാന്‍ ഇനിയില്ലവസരം.
ഇനിയില്ലൊരൂഴം; നൈവേദ്യമായ്
തവസന്നിധിയില്‍ അവസാനനാട്യം.
അരങ്ങൊഴിഞ്ഞു, വിളക്കണച്ചു,
ചായം മാഞ്ഞൊരീ ഭിംഭം ഭീഭത്സം.
ആരവങ്ങളില്ല മടക്കയാത്രയില്‍
കൂട്ടിനായ് വഴിയില്‍ കുറെ നിഴലുകള്‍ മാത്രം.
ജീവിതമൊരു കഥകളി നടനം.
ചിലമ്പിന്‍ താളത്തില്‍, നിറപ്പകിട്ടിന്‍് ശോഭയില്‍,
യാന്ത്രികമാം ഭാവങ്ങളില്‍ മറച്ചു ഞാനെന്നെ നിഷ്കരുണം.
ഉള്ളിലെരിയും കനല്‍ കാണാന്‍ കാണിയില്ലേ-
വര്‍ക്കും കൂടുതലിമ്പം ഹാസ്യസുന്ദരമാം പച്ചഭാവം.
വിഷാദമീ കണ്‍കളില്‍ അന്ജനമായതെപ്പോള്‍?
ശാന്തമാം മുഖപടത്തിലും മഷിപുരട്ടിയോ നൊമ്പരം?
വേദിയില്‍ നിറഞ്ഞാടുംമ്പോഴുമെവിടെയോ
പതറിയെന്ന് ഭയക്കുന്നതെന്തേയെന്മനം?
കാത്തിരുന്നെത്രനാള്‍്; നിന്‍ കടാക്ഷം,
കനിയൂ ദേവീ; ഇനിയുമരുതേ രൗദ്രം.
ശിഷ്ടകാലവും നഷ്ടമോയെന്‍സഖി?
ചമയം മാറ്റുവാന്‍ ഇനിയില്ലവസരം.
ഇനിയില്ലൊരൂഴം; നൈവേദ്യമായ്
തവസന്നിധിയില്‍ അവസാനനാട്യം.
അരങ്ങൊഴിഞ്ഞു, വിളക്കണച്ചു,
ചായം മാഞ്ഞൊരീ ഭിംഭം ഭീഭത്സം.
ആരവങ്ങളില്ല മടക്കയാത്രയില്‍
കൂട്ടിനായ് വഴിയില്‍ കുറെ നിഴലുകള്‍ മാത്രം.
Labels:
poems,
വളപ്പൊട്ടുകള്‍
Subscribe to:
Posts (Atom)


